 
അമ്പലപ്പുഴ: ലയൺസ് ഇന്റർ നാഷണലിന്റെയും കേരള വോളണ്ടറി ബ്ലഡ് ഡോണേഴ്സ് ഫോറത്തിന്റെയും ആലപ്പുഴ മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്കിന്റെയും സംയുക്താഭിമുഖ്യത്തിൽ സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കളക്ടർ വി.ആർ. കൃഷ്ണ തേജ ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് റീജിയണൽ ചെയർമാൻ പൊന്നൂസ് പുരയ്ക്കൽ അദ്ധ്യക്ഷനായി. ലയൺസ് ജില്ലാ ഗവർണർ ജോസഫ് മനോജ് കുറ്റിക്കാട്, പ്രോജക്ട് കോഓർഡിനേറ്റർ ജേക്കബ് ജോൺ, മനോജ് നടേശൻ, വിജയരാജൻ, എ. രാജു, രക്തദാന സമിതി സംസ്ഥാന പ്രസിഡന്റ് എം. മുഹമ്മദ് കോയ, ജനറൽ സെക്രട്ടറി കെ.ആർ. സുഗുണാനന്ദൻ എന്നിവർ സംസാരിച്ചു. തെരുവ് നായ്ക്കളുടെ ആക്രമണം ചെറുക്കാൻ കളക്ടറുടെ ഫണ്ടിലേക്ക് 2 ലക്ഷം രൂപ ലയൺസ് ക്ലബ് വാഗ്ദാനം ചെയ്തു. ആദ്യ ഘട്ടമായി 50,000 രൂപ ലയൺസ് ജില്ലാ ഗവർണർ ജോസഫ് മനോജ് കുറ്റിക്കാട് കളക്ടർക്ക് കൈമാറി.