photo
കേരള ഉള്ളാടൻ സംരക്ഷണ മഹാസഭ സംസ്ഥാന സമ്മേളനം ചേർത്തല നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ ഉദ്ഘാടനം ചെയ്യുന്നു

ചേർത്തല: ആദിവാസി യുവാവ് മധുവിന്റെ കൊലപാതകത്തിലെ മുഴുവൻ പ്രതികളെയും മാതൃകാപരമായി ശിക്ഷിക്കണമെന്ന് കേരള ഉള്ളാടൻ സംരക്ഷണ മഹാസഭ സംസ്ഥാന സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. ചേർത്തല വുഡ്ലാൻഡ്സ് ഓഡി​റ്റോറിയത്തിൽ നടന്ന സമ്മേളനം നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കെ.പൊന്നപ്പൻ അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി രവി പാണാവള്ളി,വർക്കിംഗ് പ്രസിഡന്റ് ബാബു തണ്ടാശേരി, സംസ്ഥാന വൈസ് പ്രസിഡന്റ് കെ. സുഗുണൻ, ജില്ലാ പ്രസിഡന്റ് ആർ.സുരേഷ്, പരിസ്ഥിതി പ്രവർത്തകൻ വി.വിദ്യാധരൻ, ജില്ലാ സെക്രട്ടറി ശശിധരൻ, സംസ്ഥാന വനിതാ പ്രസിഡന്റ് മണിയമ്മ, ട്രഷറർ കെ.രാജേശ്വരി, ശശികല, മീന,പ്രിയ,രജനി, സിബി മോൾ, എ.പി.മണിയപ്പൻ എന്നിവർ സംസാരിച്ചു.