 
മാന്നാർ: കുട്ടികളുടെ സർഗവാസകളെ പരിപോഷിപ്പിക്കുന്നതിനായി പാവുക്കര കരയോഗം യു.പി സ്കൂളിൽ ആരംഭിക്കുന്ന കലാക്ഷേത്രത്തിന്റെ ഉദ്ഘാടനം സീരിയൽ താരം കെ.പി.എ.സി രാജേന്ദ്രൻ നിർവ്വഹിച്ചു. സ്കൂൾ പി.ടി.എ പ്രസിഡന്റ് ലാലി ജോസ് അദ്ധ്യക്ഷത വഹിച്ചു. ജീവൻ രക്ഷാപ്രവർത്തനത്തിലൂടെ ജില്ലാ പൊലീസ് മേധാവിയുടെ അനുമോദനം ലഭിച്ച മാദ്ധ്യമ പ്രവർത്തകൻ അൻഷാദ് മാന്നാർ, മാന്നാർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശാലിനി രഘുനാഥ്, ബ്ലഡ് ഗ്രൂപ്പ് കോഓർഡിനേറ്റർ അജീഷ് രാജേഷ്, സദാശിവൻ പിള്ള, ഭഗീരഥി അമ്മ എന്നിവരെ ചടങ്ങിൽ ആദരിച്ചു. കരയോഗം യു.പി സ്കൂളിൽ ആരംഭിച്ച ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പിന്റെ ലോഗോ പ്രകാശനം മാന്നാർ എമർജൻസി റെസ്‌ക്യു ടീം സെക്രട്ടറി അൻഷാദും സ്കൂൾ ലോഗോ പ്രകാശനം സ്കൂൾ മാനേജർ സന്ദീപ് ചന്ദ്രശേഖരനും നിർവ്വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സന്ധ്യ.കെ.പിള്ള, പാവുക്കര കരയോഗം പ്രസിഡന്റ് ശശികുമാർ, സെക്രട്ടറി മദനമോഹൻ പിള്ള, കരയോഗം മഹിളാസമാജം പ്രസിഡന്റ് പൊന്നമ്മ, എസ്.ആർ.ജി കൺവീനർ രാജശ്രീ .ജി.പിള്ള , സീഡ് കോഓർഡിനേറ്റർ അതുൽ. എം.അജയ്, അനുപ്രഭ, സുനിൽ കുമാർ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ നൃത്തനൃത്യങ്ങളും സനൽ ചെങ്ങന്നൂരും സംഘവും അവതരിപ്പിച്ച നാടൻപാട്ടും അരങ്ങേറി.