 
ചേർത്തല:വിദ്യാർത്ഥികളിലും അദ്ധ്യാപകരിലും പ്രകൃതിമൂല്യ സംരക്ഷണവും അതിന്റെ തുടർച്ചയും എന്ന കാഴ്ചപ്പാട് ഉളവാക്കുന്ന രീതിയിലുള്ള, വിവിധയിനം പദ്ധതികളും അവയുടെ നിരന്തര സംരക്ഷണവും കണക്കിലെടുത്ത് നൈപുണ്യാ കോളേജിന് പുരസ്ക്കാരം ലഭിച്ചു.അതുൽ എജൻസീസ് ആൻഡ് കൺസൾട്ടന്റ് ഏർപ്പെടുത്തിയ സുസ്ഥിര പ്രകൃതിവിഭവ സംരക്ഷണ അവാർഡ് കേരള സ്റ്റേറ്റ് ബയോഡൈവേഴ്സിറ്റി ജില്ലാ കോ-ഓർഡിനേറ്റർ ചന്ദ്രപ്രകാശിൽ നിന്നും കോളേജ് പ്രിൻസിപ്പൽ ഫാ.ബൈജു ജോർജ്ജ് പെന്തേമ്പിള്ളി സ്വീകരിച്ചു.