ambala
നൈസാം

അമ്പലപ്പുഴ: സ്കൂട്ടറിൽ ഹാൻസ് കൊണ്ടു നടന്ന് വിൽപ്പന നടത്തിവന്ന യുവാവ് കസ്റ്റഡിയിൽ. പുന്നപ്ര നാളികാട് വെളിയിൽ നൈസാം (32) നെയാണ് കളിത്തട്ട് ഭാഗത്ത് വച്ച് പുന്നപ്ര പൊലീസ് പുലർച്ചെ കസ്റ്റഡിയിലെടുത്തത്.ഇയാളുടെ പക്കൽ നിന്നും 300 പായ്ക്കറ്റ് ഹാൻസ് പിടികൂടി ,സ്കൂട്ടറും പൊലീസ് കസ്റ്റഡിയിൽ എടുത്തു. പുലർച്ചെ മത്സ്യ ബന്ധനത്തിന് പോകുന്ന മത്സ്യതൊഴിലാളികൾക്ക് ഹാൻസ് വിൽപ്പന നടത്തി വന്നത് ഇയാളാണെന്ന് പൊലീസ് പറഞ്ഞു.