ചേർത്തല:ചേന്നം പള്ളിപ്പുറം തിരുനല്ലൂർ-വിളക്കുമരം റോഡിൽ ടവർ ജംഗ്ഷനിൽ കഴിഞ്ഞ നാലു മാസമായി വഴി വിളക്ക് തെളിയുന്നില്ലെന്ന് പരാതി.തെരുവുനായകളുടെ ശല്യം ഏറെയുള്ള ഇവിടെ ഇരുട്ടിൽ ഇരുചക്രവാഹകരും സൈക്കിൾ യാത്രക്കാരും അപകടത്തിൽപ്പെടുന്നത് പതിവാകുന്നു.പഞ്ചായത്ത് 12,13 വാർഡുകളെ വേർതിരിക്കുന്ന വിളക്കുമരം റോഡ് ഗുരുപുരത്ത് എം.എൽ.എ റോഡിലേക്ക് ചേരുന്നതാണ്. ദിവസം മുഴുവൻ ഇവിടെ വാഹന തിരക്കാണ്. വഴിവിളക്ക് തെളിയാത്ത കാര്യം നിരവധി തവണ വാർഡ് മെമ്പർമാരെ അറിയിച്ചിട്ടും നടപടിയുണ്ടാകുന്നില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു.