ചെങ്ങന്നൂർ: കഴിഞ്ഞ മൂന്ന് ദിവസമായി എസ്.എൻ.ഡി.പി.യോഗം ചെങ്ങന്നൂർ യൂണിയൻ 3469-ാം നമ്പർ ചെറിയനാട് കിഴക്ക് ശാഖയുടെ ആഭിമുഖ്യത്തിലുള്ള ഒന്നാമത് ചെറിയനാട് കിഴക്ക് ശ്രീനാരായണ കൺവൻഷൻ ഇന്നലെ സമാപിച്ചു. ഇന്നലെ വൈകിട്ട് കുടുംബം ആധുനികത ആദ്ധ്യാത്മിക എന്ന വിഷയത്തിൽ ഗവ. ഓഫ് കേരള മോട്ടിവേഷൻ സീപ്ക്കറും എച്ച്. ആർ. ട്രയിനറുമായ വി. രമേശ് കുമാർ പ്രഭാഷണം നടത്തി. കൺവൻഷനോടനുബന്ധിച്ച് രാവിലെ ഗുരുക്ഷേത്രത്തിൽ വിശ്വശാന്തി ഹവനം,ശാരദാ പൂജ,ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, അന്നദാനം എന്നിവ നടന്നു. അടുത്ത ശ്രീനാരായണ കൺവൻഷൻ 30, ഒക്ടോബർ 1, 2 തീയതികളിൽ ഒന്നാമത് തിങ്കളാമുറ്റം ശ്രീനാരായണ കൺവൻഷൻ 3638ാം നമ്പർ തിങ്കളാമുറ്റം ശാഖാ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുമെന്ന് യൂണിയൻ കൺവീനർ അനിൽ.പി. ശ്രീരംഗം അറിയിച്ചു.