ആലപ്പുഴ: ഡോ. എ.പി.ജെ. അബ്ദുൾ കലാം സെന്റർ ഫോർ ഡവലപ്‌മെന്റ് സ്റ്റഡീസ് സംഘടിപ്പിച്ച 'മോദി @20: ഡ്രീംസ് മീറ്റ് ഡെലിവറി' പുസ്തക ചർച്ച ആലപ്പുഴ രാമവർമ്മ ക്ലബിൽ ബി.ജെ.പി കേരള സഹ പ്രഭാരി ഡോ. രാധാമോഹൻദാസ് അഗർവാൾ എം.പി ഉദ്ഘാടനം ചെയ്തു. ഡോ. എ.പി.ജെ.അബ്ദുൾ കലാം സെന്റർ ഫോർ ഡവലപ്‌മെന്റ് സ്റ്റഡീസ് ആലപ്പുഴ ചെയർമാൻ
എം.വി. ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. വീഡിയോ കോൺഫറൻസിംഗ് സോഫറ്റ് വെയറിനുള്ള ദേശീയ ഇന്നൊവേഷൻ ചലഞ്ചിൽ വിന്നറായ ടെക്‌ജെൻഷ്യ സി.ഇ.ഒ ജോയ് സെബാസ്റ്റ്യൻ, അഡ്വ. എ.ഫ്രാൻസിസ് മംഗലത്ത്, അഡ്വ. ആശാമോൾ, അഡ്വ. പന്തളം പ്രതാപൻ, എം.ഗണേശൻ, കെ.സോമൻ, വെള്ളിയാകുളം പരമേശ്വരൻ, വിമൽ രവീന്ദ്രൻ, അഡ്വ. എസ്.ഹരിഗോവിന്ദ്, കണ്ണൻ തിരുവമ്പാടി എന്നിവർ പങ്കെടുത്തു