 
മാന്നാർ: മാന്നാർ യു.ഐ.ടി കോളേജിന്റെ ആഭിമുഖ്യത്തിൽ എൻ.എസ്.എസ് ദിനം ഹരിപ്പാട് ഗാന്ധിഭവൻ സ്നേഹവീട്ടിലെ വൃദ്ധജനങ്ങളോടൊപ്പമായിരുന്നു ആഘോഷിച്ചു. യു.ഐ.ടി പ്രിൻസിപ്പൽ ഡോ.വി.പ്രകാശ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസേഴ്സ് വിജി എസ്.കുമാർ ,രാജശ്രീ, രശ്മി എന്നിവർ പങ്കെടുത്തു. എൻ.എസ്.എസ് വോളണ്ടിയേഴ്സ് ഗാന്ധിഭവൻ അന്തേവാസികൾക്ക് ഭക്ഷണവിതരണം നടത്തി. പരിപാടിയിൽ ഗാന്ധിഭവൻ സ്നേഹവീട് ചെയർമാൻ രവീന്ദ്രൻപിള്ള സ്വാഗതം പറഞ്ഞു.