ambala
ആലപ്പുഴ വഴിച്ചേരിയിൽ കടത്തിണ്ണയിൽ അവശനിലയിൽ കണ്ട വൃദ്ധനെ പുന്നപ്ര ശാന്തി ഭവനിൽ എത്തിച്ചപ്പോൾ.

അമ്പലപ്പുഴ: ആലപ്പുഴ വഴിച്ചേരിയിൽ കടത്തിണ്ണയിൽ അവശനായി കിടന്ന വൃദ്ധനെ നാട്ടുകാർ പുന്നപ്ര ശാന്തി ഭവനിൽ എത്തിച്ചു.

3 ദിവസമായി ഇവിടെ കിടക്കുകയായി​രുന്നെന്ന് നാട്ടുകാർ പറഞ്ഞു. 76 വയസുള്ള ഇദ്ദേഹത്തി​ന് കടുത്ത പനി ഉണ്ടായിരുന്നു. ഭാര്യ മരിച്ചു പോയതാണെന്നും മക്കൾ നോക്കാറില്ലെന്നുമാണ് പറയുന്നത്. ലോട്ടറി ടിക്കറ്റ് കച്ചവടം നടത്തുകയായി​രുന്നു. അവശനായതു കൊണ്ടാണ് കടത്തിണ്ണയിൽ കിടന്നതെന്നും പറയുന്നു.