 
മണ്ണഞ്ചേരി: ഗാന്ധിദർശൻ സമിതി ആലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽയു.പി, ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ പ്രസംഗ മത്സരത്തിലെ വിജയികളായ 150 വിദ്യാർത്ഥികൾക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. സമ്മേളനം ഗാന്ധി ദർശൻ സമിതി സംസ്ഥാന പ്രസിഡന്റും മുൻ മന്ത്രിയുമായ വി.സി കബീർ ഉദ്ഘാടനം ചെയ്തു. മണ്ണഞ്ചേരി ഗവ. ഹൈസ്‌കൂളിൽ നടന്ന സമ്മാന വിതരണ സമ്മേളനത്തിൽ ഗാന്ധിദർശൻ നിയോജക മണ്ഡലം പ്രസിഡന്റ് മറ്റത്തിൽ രവി അദ്ധ്യക്ഷനായി. സെക്രട്ടറി എം.വി.സുനിൽകുമാർ സ്വാഗതവും സി.കെ.വിജയകുമാർ ആമുഖ പ്രഭാഷണവും നടത്തി. അഡ്വ.ആർ.രാജേഷ്, എൻ.ചിദംബരൻ, എം.എസ് ചന്ദ്രബോസ്, എം.പി ജോയി, ജി.ചന്ദ്രബാബു, ഗീത അജയ്, ജോയ് സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.