p
ആൾ കേരള ഫോട്ടോഗ്രാഫ് അസോസിയേഷൻ ചാരുംമൂട് യൂണിറ്റ് സമ്മേളനം മേഖല പ്രസിഡന്റ് ഗിരീഷ് ഓറഞ്ച് ഉത്ഘാടനം ചെയ്യുന്നു.

ചാരുംമൂട് : ആൾ കേരള ഫോട്ടോഗ്രാഫ് അസോസിയേഷൻ ചാരുംമൂട് യൂണിറ്റ് സമ്മേളനം മേഖല പ്രസിഡന്റ് ഗിരീഷ് ഓറഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി സന്തോഷ് മുഖ്യപ്രഭാഷണം നടത്തി. സാന്ത്വനം പദ്ധതിയുടെ കരട് അവതരണം ജില്ലാ ട്രഷറർ കൊച്ചു കുഞ്ഞു ചാക്കോ നിർവഹിച്ചു. അശോക്
ദേവസൂര്യ സംഘടനാ റിപ്പോർട്ടും സുനു ഷാൽ വാർഷിക റിപ്പോർട്ടും വരവ് ചിലവ് കണക്കുകൾ യൂണിറ്റ് ട്രഷറർ ഉഷാകുമാരിയും അവതരിപ്പിച്ചു. ഷാൽ വിസ്മയ, അനിൽ ഫോക്കസ്, സദീപ്, ശശിധരൻ ഗീത്, അജി ആദിത്യ, ബിജു ആർ.ബി, ശ്രീറാം, ശ്രീലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു.