ചേർത്തല: ചെറുവാരണം ശ്രീനാരായണപുരം ക്ഷേത്രത്തിൽ (പുത്തനമ്പലം) നവരാത്രി ഉത്സവം ഇന്ന് തുടങ്ങി ഒക്ടോബർ 5 ന് സമാപിക്കും. ഇന്ന് വൈകിട്ട് 6.30ന് നവരാത്രി മണ്ഡപത്തിൽ ദേവസ്വം പ്രസിഡന്റ് വി.എം.പുരുഷോത്തമൻ ദീപം തെളിക്കും. ഇന്നു മുതൽ 29 വരെ ദിവസവും വൈകിട്ട് 6.45 ന് സംഗീത സദസ് ,30 ന് വൈകിട്ട് 6.15ന് മുരളി ഗാനങ്ങൾ (ഫ്ളൂട്ട് സോളോ ).ഒന്നിന് വൈകിട്ട് 6.45 ന് സംഗീതസദസ്. 2 ന് വൈകിട്ട് 6.15 ന് ദീപാരാധനയ്ക്കു ശേഷം പൂജവയ്പ്,6.45 ന് വീണക്കച്ചേരി.3ന് ദുർഗാഷ്ടമി,6.45 ന് ഭക്തിഗാനാമൃതം.4 ന് മഹാനവമി വൈകിട്ട് 6.45 ന് ദേവി ഭജൻസ്.5 ന് വിജയദശമി. രാവിലെ 9 ന് പുല്ലാങ്കുഴൽ ഗാനാമൃതം .തുടർന്ന് വിദ്യാഭ്യാസ സ്‌കോളർഷിപ്പ് വിതരണം.