ആലപ്പുഴ: മുല്ലയ്ക്കൽ ശ്രീ രാജേശ്വരി ക്ഷേത്രത്തിൽ ഉത്സവത്തിന് ഇന്ന് കൊടിയേറി ആറാട്ടോടുകൂടി അഞ്ചിന് സമാപിക്കും. ഇന്ന് രാവിലെ 9.45നും 10.20നും മദ്ധ്യേയാണ് കൊടിയേറ്റ്. നവരാത്രി ഉത്സവത്തിന്റെ പ്രാധാന്യം കൊടുത്ത് പഞ്ചവാദ്യം, മേളം, നാഗസ്വരം, കഥകളി, ഓട്ടൻതുള്ളൽ, പാഠകം, അഷ്ടപദി കച്ചേരി, ഓടക്കുഴൽ കച്ചേരി, കോലടി, ഭക്തി ഗാനമേള, ഭരതനാട്യം, കുച്ചിപ്പുടി തുടങ്ങി വിവിധ അരങ്ങേറ്റങ്ങളും കുരുന്നുകൾക്ക് വിദ്യാരംഭം കുറിക്കുന്ന ചടങ്ങുകളും നടക്കും.