photo
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ കലാമേളയുടെ സമാപന സമ്മേളന ഉദ്ഘാടനവും സമ്മാനദാനവും നഗരസഭ ചെയർപേഴ്സൺ സൗമ്യരാജ് നിർവഹിക്കുന്നു

ആലപ്പുഴ: കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോ. ജില്ലാ കലാമേളയുടെ സമാപന സമ്മേളനം ഉദ്ഘാടനവും സമ്മാനദാനവും നഗരസഭ ചെയർപേഴ്സൺ സൗമ്യരാജ് നിർവഹിച്ചു. എൻ.ജി.ഒ യൂണിയൻ ഹാളിൽ നടന്ന ചടങ്ങിൽ വെനീസിയം ചെയർമാൻ എൻ.അജിത്കുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.ജി.ഒ.എ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.കെ.ഷിബു, സംസ്ഥാന കമ്മിറ്റി അംഗം ആർ.രാജീവ്, ജനറൽ കൺവീനർ വി.ജി.രഘുനാഥൻ, വെനീസിയം കൺവീനർ കെ.എം.ഷിബു, കെ.ജി.ഒ.എ ജില്ലാ ഭാരവാഹികളായ ജെ.പ്രശാന്ത് ബാബു, രമേശ് ഗോപിനാഥ് തുടങ്ങിയവർ സംസാരിച്ചു.