 
ഹരിപ്പാട്: ഹരിപ്പാട് റോട്ടറി ക്ലബ് അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് തിരഞ്ഞെടുക്കപ്പെട്ട മികച്ച ആറ് അദ്ധ്യാപകർക്ക് റോട്ടറി ഇന്ത്യ ലിറ്ററസി മിഷന്റെ നേഷൻ ബിൽഡർ അവാർഡ്' നൽകി ആദരിച്ചു . റോട്ടറി ഇന്ത്യ ലിറ്ററസി മിഷന്റെ മാർഗനിർദ്ദേശ പ്രകാരമാണ് ഓരോ സ്കൂളിലെയും മികച്ച അദ്ധ്യാപകരെ തിരഞ്ഞെടുത്തത്. മഹാദേവികാട് ഗവ. യു.പി സ്കൂളിലെ ശ്രീജ കുമാരി, കിഴക്കേക്കര നോർത്ത് ഗവ.എൽ.പി സ്കൂളിലെ മുഹമ്മദ് സലിം, ഹരിപ്പാട് ബോയ്സ് ഹൈസ്കൂളിലെ ബീന ഡാനിയൽ, മുതുകുളം കെ. വി സംസ്‌കൃതം ഹൈസ്കൂളിലെ അമ്പിളി. പി, രാമപുരം ഗവ.ഹൈസ്കൂളിലെ എൻ.മായ,കീരിക്കാട് ഐശ്വര്യ പ്രദായനി യു,പി സ്കൂളിലെ കെ.സി.സിന്ധു, എന്നിവരാണ് നേഷൻ ബിൽഡർ അവാർഡിന് അർഹരായ അദ്ധ്യാപകർ. ഹരിപ്പാട് റോട്ടറി ക്ലബിന്റെ കമ്മ്യൂണിറ്റി ഹാളിൽ നടന്ന പുരസ്കാര ദാന ചടങ്ങിൽ ക്ലബ് പ്രസിഡന്റ് മഞ്ജു കൈപള്ളിയിൽ അദ്ധ്യക്ഷയായി. പ്രൊഫ. സി.എം.ലോഹിതൻ, പ്രൊഫ.അജിത്ത്, പ്രൊഫ.ബാബു, പ്രൊഫ. ശബരിനാഥ്, ക്ലബ് അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ജയപ്രകാശ്, ക്ലബിലെ ഏറ്റവും മുതിർന്ന അദ്ധ്യാപിക സുജാത ശബരിനാഥ് എന്നിവർ അദ്ധ്യാപകർക്കുള്ള സർട്ടിഫിക്കറ്റുകൾ നൽകി ആദരിച്ചു. പ്രൊഫ. അജിത്ത് റോട്ടറിയുടെ പ്രവർത്തനങ്ങളെ കുറിച്ചും രൊഫ. ശബരിനാഥ് ഈ അവാർഡിന്റെ സവിശേഷതകളെ കുറിച്ചും സംസാരിച്ചു. മുതുകുളം കെ.വി.സംസ്‌കൃതം ഹൈസ്കൂളിലെ ഹെഡ്മാസ്റ്റർ കെ.ആർ.രാകേഷ് സംസാരിച്ചു . ക്ലബ് ട്രഷറർ ബീന ജയപ്രകാശ് നന്ദി പറഞ്ഞു.