ചേർത്തല: മരിയൻ തീർത്ഥാടന കേന്ദ്രമായ മുട്ടം സെന്റ് മേരീസ് ഫൊറോന ദേവാലയ സഹസ്രാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ദമ്പതി സംഗമം നടത്തി. പാരീഷ് ഹാളിൽ നിറവ് എന്ന പേരിൽ ഒരുക്കിയ സംഗമം എറണാകുളം അങ്കമാലി അതിരുപത കുടുംബ പ്രേഷിത കേന്ദ്രം ഡയറക്ടർ റവ.ഡോ.ജോസഫ് മണവാളൻ ഉദ്ഘാടനം ചെയ്തു.പാരീഷ് ഫാമിലി യുണിയൻ വൈസ് ചെയർമാൻ ഷാജു ജോസഫ് അദ്ധ്യക്ഷത വഹിച്ചു. വികാരി റവ.ഡോ ആന്റോ ചേരാംതുരുത്തി ആമുഖ സന്ദേശം നൽകി. സഹവികാരിമാരായ ഫാ.ലിജോയ് വടക്കുംഞ്ചേരി,ഫാ.ജോസ് പാലത്തിങ്കൽ,ഫാ.അജു മുതുകാട്ടിൽ,കൈക്കാരൻമാരായ സി.ഇ.അഗസ്റ്റിൻ,അഡ്വ. ജാക്സൺ മാത്യു,ജനറൽ കൺവീനർ വി.കെ.ജോർജ്,ജോസ് ആന്റണി,സാബു ജോൺ,മനോജ് ജോസഫ്,പി.എൽ.ജോസ് എന്നിവർ പങ്കെടുത്തു.ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ 2023 ഓഗസ്റ്റിൽ സമാപിക്കും.