മാന്നാർ: ശ്രീ കുരട്ടിശ്ശേരിയിലമ്മ ഭഗവതി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന് തുടക്കമായി. ഇന്നലെ വൈകിട്ട് 7ന് മാവേലിക്കര ബ്ലോക്ക് പഞ്ചായത്തംഗം അനിൽ എസ്.അമ്പിളിയുടെ സാന്നിദ്ധ്യത്തിൽ മാന്നാർ പൊലീസ് എസ്.എച്ച്.ഒ ജി.സുരേഷ് കുമാർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു. ഒക്ടോബർ 5 വരെ എല്ലാ ദിവസവും രാവിലെ 8 മുതൽ ദേവി മാഹാത്മ്യ പാരായണവും വൈകിട്ട് 7 മുതൽ സംഗീതാർച്ചനയും നടക്കും. ഒക്ടോബർ 2 ന് വൈകിട്ട് 5ന് പൂജ വെയ്പ്, 5 നു രാവിലെ 7 മുതൽ പൂജയെടുപ്പ്, വിദ്യാരംഭം, ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ പുത്തില്ലം നാരായണൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ മഹാ സാരസ്വത ഹോമം, കലശം എന്നിവയോടെ മഹാനവരാത്രി മഹോത്സവം സമാപിക്കും.