 
മാവേലിക്കര: താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയൻ തിരഞ്ഞെടുപ്പ് നടന്നു. യൂണിയൻ പ്രസിഡന്റായി അഡ്വ.കെ.എം.രാജഗോപാലപിള്ളയേയും, വൈസ് പ്രസിഡന്റായി ഡോ.പ്രദീപ് ഇറവങ്കരയേയും തിരഞ്ഞെടുത്തു. കമ്മറ്റി അംഗങ്ങളായി എ.സദാശിവൻ പിള്ള, ജി.ചന്ദ്രശേഖരൻ പിള്ള, രാജീവ്, അഡ്വ.പി.സേതുമോഹനൻ പിള്ള, അഡ്വ.കെ.ജി.സുരേഷ്, എസ്.ചന്ദ്രശേഖരൻ പിള്ള, സുനിൽ ചന്ദ്രൻ, ജി.പത്മനാഭ പിള്ള, കെ.രാമ കൃഷ്ണൻ ഉണ്ണിത്താൻ, പ്രദീപ്കുമാർ, വിജയകുമാർ, ഗോപാല കൃഷ്ണ പിള്ള, എസ്.ശ്രീകണ്ഠൻ പിള്ള എന്നിവരെ തെരഞെടുത്തു. ഇലക്ഷൻ നടപടിക്രമങ്ങൾക്ക് എൻ.എസ്.എസ് അസി.രജിസ്ട്രാർ വി.ഉണ്ണികൃഷ്ണൻ നേതൃത്വം നൽകി. യൂണിയൻ സെകട്ടറി വി.ആർ.സാനിഷ് കുമാർ നന്ദി പറഞ്ഞു.