മാവേലിക്കര: ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ചെട്ടികുളങ്ങര യൂണിറ്റ് സമ്മേളനം മേഖല പ്രസിഡന്റ് ഗിരീഷ് ഓറഞ്ച് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ബിനു വൈഗ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സന്തോഷ് ഫോട്ടോവേൾഡ് മുഖ്യപ്രഭാഷണം നടത്തി. സ്വാന്തനം പദ്ധതിയുടെ കരട് അവതരണം ജില്ലാ ട്രഷറാർ കൊച്ചുകുഞ്ഞ് ചാക്കോ നടത്തി. മേഖല സെക്രട്ടറി അശോക് ദേവസൂര്യ സംഘടന റിപ്പോർട്ടും യൂണിറ്റ് സെക്രട്ടറി ആർ.ദാസ് പ്രബീസ് വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു. സുരേഷ് ചിത്രമാലിക, അനിൽ ഫോക്കസ്, സതീപ്, ശശി ഗീത്, അജി ആദിത്യ, വിജി വർഗീസ്, റ്റിനി.ബി എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി ബിനു വൈഗ (പ്രസിഡന്റ്), ടിനി.ബി.ജോൺ(വൈസ് പ്രസിഡന്റ്), വിജി വർഗീസ് (സെക്രട്ടറി), ആർ.ദാസ് (ജോയിന്റ്സെക്രട്ടറി), കുശലകുമാർ (ട്രഷറാർ), ബി.സദീപ്, കൊച്ചുകുഞ്ഞു ചാക്കോ, ശശിധരൻ ഗീത് (മേഖല കമ്മറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.