മാവേലിക്കര: മദ്യവ്യവസായ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു മാവേലിക്കര താലൂക്ക് വാർഷിക സമ്മേളനം ജില്ലാ ട്രഷറർ എ. മഹേന്ദ്രൻ ഉദ്ഘാടനം ചെയ്തു. എ.തങ്കച്ചൻ അദ്ധ്യക്ഷനായി. രക്തസാക്ഷി പ്രമേയം എസ്.ബിജുമോനും അനുശോചന പ്രമേയം എസ്.സുദർശനനും സംഘടനാ റിപ്പോർട്ട് കള്ള് ചെത്ത് വ്യവസായ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം. സുരേന്ദ്രനും പ്രവർത്തന റിപ്പോർട്ട് മദ്യ വ്യവസായ തൊഴിലാളി യൂണിയൻ താലൂക്ക് ജനറൽ സെക്രട്ടറി അഡ്വ.ജി.ഹരിശങ്കറും അവതരിപ്പിച്ചു. കെ.മധുസൂദനൻ, മുരളി തഴക്കര, കോശി അലക്​സ്, ജി.രാജമ്മ, ലീല അഭിലാഷ്, ബി.ബിനു, എം.എസ്. അരുൺകുമാർ എം.എൽ.എ, എ.എം. ഹാഷിർ, അഡ്വ.ജി.അജയകുമാർ, ജി.അജയകുമാർ, ആർ.ഹരിദാസൻ നായർ, കെ.ആർ. ദേവരാജൻ എന്നിവർ പങ്കെടുത്തു. ഭാരവാഹികളായി എ.തങ്കച്ചൻ (പ്രസിഡന്റ്), ഹരിദാസൻ, പി. സുരേഷ് (വൈസ് പ്രസിഡന്റുമാർ), അഡ്വ.ജി.ഹരിശങ്കർ (ജനറൽ സെക്രട്ടറി), എസ് സുദർശൻ, എസ് ബിജുമോൻ (ജോ. സെക്രട്ടറിമാർ), രാജേഷ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.