മാവേലിക്കര: സാഹിത്യകാരൻ ശിവരാമൻ ചെറിയനാടിന്റെ മൂന്നാം ചരമവാർഷികാചരണം സി.പി.എം ചെട്ടികുളങ്ങര തെക്ക് ലോക്കൽ കമ്മിറ്റിയുടെയും പുരോഗമന കലാസാഹിത്യ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ചെട്ടികുളങ്ങര വ്യാപാരഭവൻ ഹാളിൽ നടന്നു. പുരോഗമന കലാ സഹിത്യസംഘം സംസ്ഥാന കമ്മിറ്റി അംഗവും മലയാളം മിഷൻ രജിസ്ട്രാറുമായ വിനോദ് വൈശാഖി ഉദ്ഘാടനം ചെയ്തു. പുരോഗമന കലാ സഹിത്യസംഘം ജില്ലാ പ്രസിഡന്റ് രാമപുരം ചന്ദ്രബാബു അദ്ധ്യക്ഷനായി. എ.ആർ സ്മാരകം സെക്രട്ടറി പ്രൊഫ.വി.ഐ. ജോൺസൺ മുഖ്യപ്രഭാഷണം നടത്തി. സി.പി.എം ലോക്കൽ സെക്രട്ടറി എസ്. സുനിൽകുമാർ, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ദാസ്, ഇലിപ്പക്കുളം രവീന്ദ്രൻ, ജയദേവ് പാറയ്ക്കാട്ട്, ജോസഫ് ചാക്കോ, അഡ്വ.സഫിയ സുധീർ, എം. ജോഷ്വ, എസ് ശ്രീജിത്ത്, അഡ്വ.ശ്രീപ്രിയ, സോമ ശർമ്മ, എം ഹരിദാസ്, വിശ്വൻ പടനിലം, വിജയൻ നായർ നടുവട്ടം എന്നിവർ സംസാരിച്ചു. ഗോപകുമാർ വാത്തികുളം സ്വാഗതം പറഞ്ഞു.