a
കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണി​യൻ ചുനക്കര വടക്ക് യൂണി​റ്റിന്റെ നേതൃത്വത്തിൽ നടന്ന കുടുംബ മേള ബ്ലോക്ക് പ്രസിഡന്റ് കെ.ജി. മാധവൻപിള്ള ഉദ്ഘാടനം ചെയ്യുന്നു

ചാരുംമൂട് : കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണി​യൻ ചുനക്കര വടക്ക് യൂണി​റ്റിന്റെ നേതൃത്വത്തിൽ നടന്ന കുടുംബമേള ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് കെ.ജി.മാധവൻപിള്ള ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എം.വി. ഭാർഗവൻ നായർ അദ്ധ്യക്ഷത വഹിച്ചു. വിവിധ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ജില്ലാ കമ്മിറ്റിയംഗം എം.ജോഷ്വായും മുതിർന്ന പെൻഷൻകാരെ ബ്ലോക്ക് സെക്രട്ടറി ആർ.പത്മാധരൻ നായരും ആദരിച്ചു. മാദ്ധ്യമ പ്രവർത്തകരായ എസ്.ജമാൽ, വള്ളികുന്നം പ്രഭ എന്നിവരെ ആദരി​ച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗം എൽ.പ്രസന്നകുമാരി, ബ്ലോക്ക് സെക്രട്ടറി ടി.സതീദേവി, യൂണിറ്റ് സെക്രട്ടറി വി.രാധാകൃഷ്ണപിള്ള, ജെ.ശശിധരൻ ഉണ്ണിത്താൻ, പി.എസ്.ഗീതാകുമാരി, കെ.വിജയൻ, എസ്.ശശിധരൻ, വി.പ്രസന്നകുമാർ എന്നിവർ സംസാരിച്ചു.