ഹരിപ്പാട്: സേവാഭാരതി സേവനത്തിന്റെ നേർചിത്രമാണെന്ന് ഡി.ആർ.ഡി.ഒ മുൻ സയന്റിസ്റ്റ് കെ.വി.രാജശേഖരൻ നായർ പറഞ്ഞു. ദേശീയ സേവാഭാരതി ആലപ്പുഴ ജില്ലാ പ്രതിനിധി സമ്മേളനം ഹരിപ്പാട് ഭവാനി മന്ദിർ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്രഹ്മകുമാരീസ് ജില്ല സേവാ കോ ഓർഡിനേറ്റർ രാജയോഗിനി ബ്രഹ്മകുമാരി ദിഷ അനുഗ്രഹ പ്രഭാഷണം നടത്തി. സേവാഭാരതി ജില്ലാ ഉപാദ്ധ്യക്ഷൻ മുകുന്ദൻ കുട്ടി നായർ അദ്ധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി പി.ശ്രീജിത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സമിതി അംഗങ്ങളായ ഗോപൻ ഗോകുലം, എ.അനീഷ്‌, സംസ്ഥാന ഉപാദ്ധ്യക്ഷ അഡ്വ. കെ.എം. രശ്മി, സിന്ധു ആർ.ചന്ദ്രൻ, ആർ.രാജേഷ്, കെ.ജെ.ജിതേഷ് എന്നിവർ സംസാരിച്ചു.രാഷ്ട്രീയ സ്വയംസേവക സംഘം വിഭാഗ് കാര്യവാഹ് ഒ.കെ.അനിൽ വിശിഷ്ട വ്യക്തികളെ ആദരിച്ചു. വൈകിട്ട് നടന്ന സമാപന സമ്മേളനം ശബരിഗിരി ജില്ലാ സംഘചാലക് സി.പി.മോഹനചന്ദ്രൻ ഉദ്ഘാടനം ചെയ്തു.