hj
കൈതത്തിൽ എസ്എൻഡിപി 299ാം ശാഖയിലെ നവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള നടതുറപ്പിനായി ക്ഷേത്രം തന്ത്രി ശ്രീ പവനേഷ് കുമാർ പൊന്നാരി മംഗലം ശാഖാ പ്രസിഡന്റ് പി.ഷാജിയിൽ നിന്നും താക്കോൽ സ്വീകരിക്കുന്നു. ക്ഷേത്രം ശാന്തി വിഷ്ണു വൈക്കം, മാനേജിങ് കമ്മിറ്റിയംഗം സി.പി.ബേബി എന്നിവർ സമീപം

ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം കൈതത്തിൽ ശാഖയിൽ 299ൽ ശാരദാ ദേവിയുടെ ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് തുടക്കമായി. ക്ഷേത്രം തന്ത്രി പവനേഷ് കുമാർ പൊന്നാരിമംഗലം ശാഖാ പ്രസിഡന്റ് പി.ഷാജിയിൽ നിന്നും താക്കോൽ ഏറ്റുവാങ്ങി നടതുറന്നു. ചടങ്ങിൽ സെക്രട്ടറി പി.ഉദയകുമാർ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ സി.പി.ബേബി, പി.കെ.ചന്ദ്രൻ,പി.സി.ചന്ദ്രബാബു, കുടുംബ യൂണിറ്റ് ഭാരവാഹി ബീനാ മദനപ്പൻ എന്നിവർ പങ്കെടുത്തു. ക്ഷേത്രാചാരചടങ്ങുകൾ കൂടാതെ കലശാഭിഷേകം, കളഭാഭിഷേകം എന്നീ പ്രത്യേക വഴിപാടുകളുമുണ്ട്.