 
ആലപ്പുഴ: ജില്ലാ ഫുട്‌ബാൾ അസോസിയേഷന്റെ സഹകരണത്തോടെ മുഹമ്മ മദർതെരേസ സ്‌കൂൾ ഗ്രൗണ്ടിൽ പുതുതായി തിരഞ്ഞെടുക്കപ്പെടേണ്ട ഫുട്‌ബോൾ ഡി ലൈസൻസ് പരിശീലകരുടെ ക്യാമ്പ് ആരംഭിച്ചു. മുഹമ്മ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു പരിശീലക ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ ഫുട്‌ബാൾ അസോസിയേഷൻ പ്രസിഡന്റ് വി.ജി.വിഷ്ണു ജേഴ്സി പ്രകാശനം നിർവഹിച്ചു.
അസോസിയേഷൻ വൈസ് പ്രസിഡന്റ് കെ.എ വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് അംഗങ്ങളായ അനസ് മോൻ, പ്രവീൺ, അലി,നവാസ് ബഷീർ എന്നിവർ പങ്കെടുത്തു. പരിശീലകൻ സെയ്ദ് അൽതാഫുദ്ദീൻ അഹമ്മദ് ക്യാമ്പിന് നേതൃത്വം നൽകും.
വിവിധ ജില്ലകളിൽ നിന്നായി 25 ലധികം കായിക താരങ്ങളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. യോഗത്തിൽ
സെക്രട്ടറി ബി.എച്ച്.രാജീവ് സ്വാഗതവും ക്യാമ്പ് കോ ഓർഡിനേറ്റർ അലി നന്ദിയും പറഞ്ഞു.