ആലപ്പുഴ: അരി വില കർശനമായി നിയന്ത്രണ വിധേയമാക്കണമെന്ന് കൺസ്യുമേഴ്‌സ് ഫെഡറേഷൻ ഒഫ് കേരള (സി.എഫ്.കെ ) സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് ആവശ്യപ്പെട്ടു. മല്ലിക്കും മുളകിനും ഉൾപ്പടെയുള്ള നിത്യോപയോഗ സാധനങ്ങൾക്കും വലിയ വിലയാണ്. ഇത് സാധാരണക്കാരന്റെ കുടുംബ ബഡ്‌ജറ്റ് തകർക്കുമെന്നും കുരുവിള മാത്യൂസ്‌ പറഞ്ഞു.