ആലപ്പുഴ: മുല്ലയ്ക്കൽ ശ്രീരാജ രാജേശ്വരി ക്ഷേത്രത്തിൽ നവരാത്രി ഉത്സവത്തിന് തുടക്കമായി. ഒക്ടോബർ അഞ്ചിന് ആറാട്ടോടെ സമാപിക്കും. പുതുമന വാസുദേവൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ ഉത്സവത്തിന് കൊടിയേറി. കൊടിയേറ്റ് സദ്യ, ഭക്തിഗാനസുധ, നൃത്തനൃത്തങ്ങൾ എന്നിവ നടന്നു. ഇന്ന് വൈകിട്ട് 6.45ന് സംഗീത ഭജന, രാത്രി 8ന് തിരുവാതിര. 28ന് വൈകിട്ട് 6.45ന് ഭക്തിഗാനമേള. 29ന് വൈകിട്ട് 6.45ന് സോപാനസംഗീതം, രാത്രി 9.30ന് വിളക്ക്. 30ന് വൈകിട്ട് 6.45ന് മ്യൂസിക്കൽ ഫ്യൂഷൻ, രാത്രി 9.30ന് വിളക്ക്. ഒക്‌ടോബർ ഒന്നിന് വൈകിട്ട് 6.45ന് ഭരതനാട്യം, രാത്രി 8.30ന് കഥകളി. 2ന് രാവിലെ 9.30ന് ഓട്ടന്തുള്ളൽ, രാത്രി 8ന് നൃത്തമഞ്ജീരധ്വനി. 3ന് രാവിലെ രാത്രി 7.45ന് കോലടി, രാത്രി 8ന് ദേവിമാഹാത്മ്യം, രാത്രി 9.30ന് വിളക്ക് 4ന് വൈകിട്ട് 5.30ന് പഞ്ചാരിമേളം, രാത്രി 10.30ന് വിളക്ക്, രാത്രി 11ന് പള്ളിവേട്ട. 5ന് രാവിലെ വിദ്യാരംഭം, 9.30ന് ഭക്തിഗാനസുധ, 11.30ന് അഷ്ടപദി കച്ചേരി, ഉച്ചക്ക് 12.30ന് ആറാട്ട് സദ്യ, വൈകിട്ട് 4ന് ആറാട്ട് എഴുന്നള്ളിപ്പ്, രാത്രി 8ന് ആറാട്ട് തിരിച്ചെഴുന്നള്ളത്ത്, ആറാട്ട് സ്വീകരണം, രാത്രി 12ന് കൊടിയിറക്ക് എന്നിവയാണ് പരിപാടികൾ നടക്കുമെന്ന് ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളായ പ്രസിഡന്റ് എസ്.രാജൻ, വൈസ് പ്രസിഡന്റ് കെ.രാമചന്ദ്രൻ, സെക്രട്ടറി ആർ.വെങ്കിടേഷ് കുമാർ, ആർ.പത്മകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.