ആലപ്പുഴ: പത്താംക്ലാസുകാരി ശാരദ പ്രതാപ് എഴുതിയ സ്ത്രീജാല' നോവൽ പ്രകാശനം ഇന്ന് ആലപ്പുഴ സൗത്ത് പൊലീസ് സ്‌റ്റേഷന് സമീപത്തെ റോട്ടറി ഹാളിൽ നടക്കും. വൈകിട്ട് 4.30ന് എ.എം.ആരിഫ് എം.പി ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്‌നംം ജ്ഞാനതപസ്വിക്ക് പുസ്തകത്തിന്റെ കോപ്പി നൽകി പ്രകാശനം നിർവഹിക്കും. ആലപ്പുഴ എസ്.ഡി.വി ഇംഗ്ലീഷ് മീഡിയം ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനിയായ ശാരദ പ്രതാപിന്റെ മൂന്നാമത്തെ പുസ്തകമാണിത്. വാർത്താസമ്മേളനത്തിൽ എം.പ്രതാപ്, ശാരദ പ്രതാപ് എന്നിവർ പങ്കെടുത്തു.