nb
കേരള മുനിസിപ്പൽ ആൻഡ് കോർപ്പറേഷൻ സ്റ്റാഫ് അസോസിയേഷന്റെ 46-ാമത് ജന്മദിനം ആലപ്പുഴ നഗരസഭ ശാന്തി മന്ദിരത്തിലെ അന്തേവാസികൾക്കൊപ്പം കേക്ക് മുറിച്ചാഘോഷിക്കുന്നു

ആലപ്പുഴ: കേരള മുനിസിപ്പൽ ആൻഡ് കോർപറേഷൻ സ്റ്റാഫ് അസോസിയേഷന്റെ 46-ാമത് ജന്മദിനം ആലപ്പുഴ നഗരസഭ ശാന്തി മന്ദിരത്തിലെ അന്തേവാസികൾക്കൊപ്പം കേക്ക് മുറിച്ചും ഉച്ചഭക്ഷണം കഴിച്ചും ആഘോഷിച്ചു. സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് പി.ഐ.ജേക്കബ്സൺ പരിപാടി ഉദ്ഘാടനം ചെയ്തു. നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ.റീഗോ രാജു, കെ.എം.സി.എസ്.എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ സി.ജയകുമർ, എ.ജി.സൈജു, യൂണിറ്റ് ഭാരവാഹികളായ കെ.സുധിൻ, എം.ജിഷ, ആർ.ഹരികുമാർ എന്നിവർ സംസാരിച്ചു.