ഹരിപ്പാട് : കാർത്തികപ്പള്ളി താലൂക്കിന്റ പരിധിയിൽ ജൂലായ്, ആഗസ്റ്റ്‌, സെപ്തംബർ മാസങ്ങളിൽ മുദ്ര പതിപ്പിയ്ക്കേണ്ടതായ ഓട്ടോ ഫെയർ മീറ്റർ ഉൾപ്പെടെ ഉള്ള അളവ് തൂക്ക ഉപകരണങ്ങൾ പുനഃ പരിശോധന നടത്തി മുദ്ര പതിപ്പിയ്ക്കുന്ന ക്യാമ്പ്, 29ന് രാവിലെ 10 മുതൽ ഹരിപ്പാട് ലീഗൽ മെട്രോളജി ഓഫീസിൽ നടക്കുമെന്ന് ഇൻസ്‌പെക്ടർ അറിയിച്ചു.