ആലപ്പുഴ:എസ്.എൻ.ഡി.പി യോഗം വാടയ്ക്കൽ വടക്ക് 3676-ാം നമ്പർ ശാഖയിൽ അനുമോദന സമ്മേളനം നടത്തി. അമ്പലപ്പുഴ യൂണിയൻ വൈസ് പ്രസിഡന്റ് ബി.രഘുനാഥ് ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് പി.ധർമ്മരാജൻ അദ്ധ്യക്ഷത വഹിച്ചു.യോഗം ഡയറക്ടർ ബോർഡ് അംഗം എ.കെ.രംഗരാജൻ ആദരിക്കൽ ചടങ്ങ് നിർവഹിച്ചു.യൂണിയൻ കൗൺസിലർ കെ.പി.ബൈജു, മാനേജിംഗ് കമ്മിറ്റി അംഗം പി.കെ.സോമൻ,ഘോഷയാത്ര കമ്മിറ്റി ചെയർമാൻ പി.അജിത്ത്,വനിതാസംഘം യൂണിയൻ വൈസ് പ്രസിഡന്റ് ജെമിനി,യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് മനീഷ് ചന്ദ്രാനന്ദൻ,വനിതാസംഘം പ്രസിഡന്റ് ജാസ്മിൻ റെജി,പി.പി.പ്രസന്നകുമാർ,പി.ബി.രാജു എന്നിവർ സംസാരിച്ചു. ശാഖ സെക്രട്ടറി പി.കെ.അജികുമാർ സ്വാഗതവും ശാഖ വൈസ് പ്രസിഡന്റ് കെ.എസ്.രാജീവൻ നന്ദിയും പറഞ്ഞു.