ആലതുഴ: പോള - ചാത്തനാട് ശ്രീ ഗുരു ദേവാദർശ പ്രചരണ സംഘത്തിന്റെ നവരാത്രി മഹോത്സവത്തിന്റെ ആദ്യ സംഭാവന കൂപ്പൺ വാസുദേവൻ ചിറ്റയിൽ നിന്നും പ്രസിഡന്റ് കെ.ബി. സാധുജൻ ഏറ്റുവാങ്ങി. വായനശാല ഹാളിൽ ചേർന്ന യോഗത്തിൽ കൺവീനർ വി.ഡി. സോണി, എസ്. അജിത്ത്, പി. സാബു, റെഞ്ചി കണിയാംപറമ്പിൽ, പി. പ്രസന്നകുമാർ, ആർ. ഷാജി, ബിന്ദു രാജേഷ്, ഭാസുര, വി.കെ. മദനൻ, സി.ബി. സജിമോൻ എന്നിവർ പ്രസംഗിച്ചു.