ആലപ്പുഴ: പോള - ചാത്തനാട് ശ്രീഗുരുദേവാദർശ പ്രചരണ സംഘത്തിലെ നവരാത്രി മഹോത്സവത്തിന് ഒക്ടോബർ മൂന്നിന് തുടക്കമാകും. വൈകിട്ട് 6ന് എസ്.എൻ.ഡി.പിയോഗം അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ ഭദ്രദീപം തെളിക്കും. 6.30ന് പൂജവെയ്പ്പ്. 7ന് സരസ്വതീപൂജ, ഭജന. നാലിന് വൈകിട്ട് 4.30 മുതൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ. 7.30ന് ഗാനമേള. അഞ്ചിന് രാവിലെ 6.30ന് സരസ്വതീപൂജ. 7 മുതൽ പൂജയെടുപ്പ്, തുടർന്ന് വിദ്യാരംഭ ചടങ്ങുകൾക്ക് ടൈനി ടോട്ട്സ് സ്കൂൾ മാനേജർ കെ.ജി.ഗിരീശൻ നേതൃത്വം നൽകും.