 
ആലപ്പുഴ: പേവിഷബാധ ദിനാചരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് ഉച്ചയ്‌ക്ക് രണ്ടിന് ആലപ്പുഴ ഗവ.മുഹമ്മദൻസ് ഗേൾസ് സ്‌കൂളിൽ സംസ്ഥാന ബാലാവകാശ കമ്മിഷൻ അംഗം അഡ്വ.ജലജ ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസിന്റെയും ഐ.എം.എ.യുടേയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ദിനാചരണ പരിപാടിയിൽ 'പേവിഷബാധ അറിയേണ്ടതും കരുതലും' എന്ന വിഷയത്തിൽ കോട്ടയം മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. സൈറു ഫിലിപ്പ് വിഷയം അവതരിപ്പിക്കുമെന്ന് ജില്ലാ ചൈൾഡ് പ്രൊട്ടക്ഷൻ ഓഫീസർ ടി.വി. മിനിമോൾ അറിയിച്ചു