തുറവൂർ: കളരിക്കൽ മഹാദേവീ ക്ഷേത്രത്തിൽ നവരാത്രി ഉത്സവം തുടങ്ങി. ഒക്ടോബർ 5 ന് സമാപിക്കും. ദേവീ ഭാഗവത പാരായണം, ഗണപതി ഹോമം, സംഗീതാരാധന, ഭജന, സ്ത്രോത്രപാരായണം, കുമാരീപൂജ, ദുർഗാഷ്ടമി പൂജ, മഹാനവമി പൂജ, വിദ്യാരാജ്ഞി പൂജ, വിദ്യാമന്ത്രാർച്ചന, സരസ്വതി പൂജ, എഴുത്തിനിരുത്ത് , സ്കോളർഷിപ്പ് വിതരണം എന്നിവ നടക്കും. വൈദിക ചടങ്ങുകൾക്ക് മേൽശാന്തി ഗോപി ശാന്തി മുഖ്യ കാർമ്മികനാകും.