ചാരുംമൂട് : പ്രവാസി കോൺഗ്രസ് മാവേലിക്കര നിയോജകമണ്ഡലം യോഗം നൂറനാട് ബ്ലോക്ക് കോൺഗ്രസ് ഓഫീസിൽ ബ്ലോക്ക് പ്രസിഡന്റ് സുരേഷ് കുമാർ കൃപയുടെ അദ്ധ്യക്ഷതയിൽ നടന്നു. മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിന്റെ നിര്യാണത്തിൽ അനുശോചിച്ചു. നസീം ചെമ്പകപ്പള്ളി. മുഹമ്മദ് ഷാനി. ഹരി പ്രകാശ്. ജി വേണു. പി ബി ഹരികുമാർ. മന്മഥൻ. രാധാകൃഷ്ണൻ പുതുശ്ശേരി. തുടങ്ങിയവർ പങ്കെടുത്തു. മാവേലിക്കര നിയോജകമണ്ഡലം പ്രസിഡന്റായി ഉണ്ണിക്കൃഷ്ണൻ കണ്ണനാകുഴിയെ തെരഞ്ഞെടുത്തു.