photo-
പാലമേൽ പള്ളിക്കൽ ഗവ. എസ്.കെ.വി എൽ.പി.എസിൽ നിർമ്മിക്കുന്ന പുതിയ സ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം എം.എസ്. അരുൺകുമാർ എം.എൽ.എ നിർവ്വഹിക്കുന്നു.

ചാരുംമൂട് : പള്ളിക്കൽ ഗവ.എസ്.കെ.വി എൽ.പി.എസിൽ പുതിയ കെട്ടിടത്തിന് എം.എസ്. അരുൺകുമാർ എം.എൽ.എ തറക്കല്ലിട്ടു. വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നുള്ള ഒരു കോടി രൂപ വിനിയോഗിച്ചാണ് രണ്ടു നിലകളിലായി കെട്ടിടം നിർമ്മിക്കുന്നത്. ഒരു വർഷം കൊണ്ട് പൂർത്തിയാക്കും. ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രജനി അധ്യക്ഷയായി. അസി. എൻജിനീയർ അനിൽകുമാർ , ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.വിനോദ്, അംഗങ്ങളായ അക്ഷിദ, സുമി ഉദയൻ , ഹെഡ്മിട്രസ് എസ്.ബിന്ദു,പി.ടി.എ പ്രസിഡന്റ് സുനിൽകുമാർ , മാവേലിക്കര ബി.പി.സി പി.പ്രമോദ്, അധ്യാപക പരിശീലകൻ ജ്യോതികുമാർ , ബി.ബിജു, കെ.രഘു , ആർ.സുലേഖ എന്നിവർ സംസാരിച്ചു.