മാവേലിക്കര : വെട്ടിയാർ പള്ളിയറക്കാവ് ദേവീക്ഷേത്രത്തിൽ ദേവീ ഭാഗവത നവാഹയജ്ഞവും നവരാത്രി മഹോത്സവവും ആരംഭിച്ചു. ഒക്ടോബർ 3 വരെ ദിവസവും രാവിലെ 5.30ന് അഷ്ടദ്രവ്യ ഗണപതിഹോമം, 7 6ന് ലളിതാസഹസ്രനാമജപം, 7 മുതൽ ദേവീഭാഗവത പാരായണം, 11.45ന് പ്രഭാഷണം, വൈകിട്ട് 6.30ന് ഭജന എന്നിവ നടക്കും. 30ന് രാവിലെ 9ന് മഹാമൃത്യുജ്ഞയഹോമം, വൈകിട്ട് 7.30ന് സംഗീതക്കച്ചേരി. 1ന് രാവിലെ 10ന് ഉമാമഹേശ്വരപൂജ. 2ന് രാവിലെ 10ന് വിഷ്ണുപൂജ. 3ന് രാവിലെ 9ന് ചണ്ഡികാഹോമം, വൈകിട്ട് 3ന് അവഭൃഥസ്നാനഘോഷയാത്ര. 5ന് വിജയദശമി, വിദ്യാരംഭം.