മാവേലിക്കര: പൗരസ്ത്യ ഓർത്തഡോക്സ്‌ ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ രാജ്യാന്തര സമ്മേളനത്തിന്റെ ലോഗോ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്താ പ്രകാശനം ചെയ്തു. കുവൈറ്റ്‌ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ്‌ മഹാ ഇടവക അംഗം അനു വർഗീസ് മൈലപ്രയാണ് ലോഗോ തയ്യാറാക്കിയത്.
കേന്ദ്ര വൈസ് പ്രസിഡന്റ്‌ ഫാ.ഷിജി കോശി, കേന്ദ്ര ജനറൽ സെക്രട്ടറി ഫാ.അജി കെ.തോമസ്, ഭദ്രാസന വൈസ് പ്രസിഡന്റ്‌ ഫാ.അജി ഗീവർഗീസ്, കമ്മിറ്റി ചെയർമാന്മാരായ ഫാ.മാത്യു വി.തോമസ്, ഫാ.റിജോ എം.ജോസഫ്, കൗൺസിൽ അംഗം ബിനു ശാമൂവേൽ, സെക്രട്ടറി എബിൻ ബേബി, ട്രഷറർ നിബിൻ നല്ലവീട്ടിൽ, കേന്ദ്ര റീജിയണൽ സെക്രട്ടറി അബി എബ്രഹാം കോശി, ജിജോ കോശി, സാം തോമസ്, അൻമോൻ വർഗീസ്, ജിനു വർഗീസ് ജോർജ് തുടങ്ങിയവർ സംസാരിച്ചു.