മാന്നാർ: ഭൂരഹിതർക്ക് ഭൂമി, വീട്, സ്വകാര്യമേഖലയിൽ തൊഴിൽ സംവരണം എന്നീ മുദ്രാവാക്യം ഉയർത്തി പട്ടികജാതി ക്ഷേമസമിതി ഒക്ടോബർ മൂന്നിന് നടത്തുന്ന സെക്രട്ടറിയേറ്റ് മാർച്ചിന്റെ സമര പ്രചരണാർത്ഥം സംസ്ഥാന സെക്രട്ടറി അഡ്വ.കെ.സോമപ്രസാദ് നയിക്കുന്ന വാഹന പ്രചരണ ജാഥയ്ക്ക് സ്വീകരണവും ജില്ലയിലെ പര്യടനത്തിന്റെ സമാപന സമ്മേളനവും വൈകിട്ട് 4.30ന് മാന്നാർ പഞ്ചായത്ത് പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപം നടക്കും.
സജി ചെറിയാൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ പ്രൊഫ. പി.ഡി ശശിധരൻ അദ്ധ്യക്ഷത വഹിക്കും. കെ.രാഘവൻ, അഡ്വ.പി.ഡി.സന്തോഷ് കുമാർ, ആർ.രാജേഷ്, കെ.എം.അശോകൻ, ആർ.പുഷ്പലത മധു, എം.എച്ച് റഷീദ്, എം.ശശികുമാർ, ജെയിംസ് സാമുവൽ, എൻ.എ.രവീന്ദ്രൻ, പി.രാജേഷ്, ആർ.അനീഷ് തുടങ്ങിയവർ സംസാരിക്കും.