കറ്റാനം : എസ്.എൻ.ഡി.പി യോഗം 344ാം നമ്പർ കട്ടച്ചിറ-മങ്കുഴി ശാഖ വക കരിമുട്ടത്തു ദേവീക്ഷേത്രത്തിൽ ദേവീഭാഗവത നവാഹയജ്ഞം ഇന്ന് മുതൽ ഓക്ടോബർ 5 വരെ നടക്കും. കണ്ണൻ വേദികാണ് യജ്ഞാചാര്യൻ.

ഇന്ന് രാവിലെ 7ന് ഭദ്രദീപപ്രതിഷ്ഠ പുതുമന ദാമോദരൻ തന്ത്രി നിർവഹിക്കും. ഒക്ടോബർ 1 ന് വൈകിട്ട് 5ന് സർവ്വൈശ്വര്യ പൂജ , 2ന് രാവിലെ 11,30ന് പാർവതി സ്വയംവരം, 3 ന് രാവിലെ 11ന് നവഗ്രഹപൂജ, 4 ന് വൈകിട്ട് 5ന് ശിവസഹസ്രനാമജപം, 5 ന് വൈകിട്ട് 4 ന് അവഭൃഥ സ്നാന ഘോഷയാത്ര. യജ്ഞ ദിവസങ്ങളിൽ രാവിലെ 5ന് അഷ്ട ദ്രവ്യ മഹാഗണപതി ഹോമം, ഉച്ചയ്ക്ക് അന്നദാനം, ആചാര്യ പ്രഭാഷണം എന്നിവ ഉണ്ടാകും.