മാവേലിക്കര: ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ ശ്രീദേവി വിലാസം ഹിന്ദുമത കൺവൻഷൻ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന നവരാത്രി പൂജയുടെയും ദേശീയ സംഗീതോത്സവത്തിന്റെയും ഉദ്ഘാടനം ക്ഷേത്ര തന്ത്രി പ്ലാക്കുടി ഇല്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരി നിർവഹിച്ചു. തുടർന്ന് ചെട്ടികുളങ്ങര അമ്മ ഗാനപൂർണശ്രീ അവാർഡ് ക്ഷേത്രതന്ത്രി പ്ലാക്കുടി ഉണ്ണികൃഷ്ണൻ നമ്പൂതിരി ഡോ.എൻ.ആർ നെൻമാറ കണ്ണന് നൽകി ആദരിച്ചു. ശ്രീദേവി വിലാസം ഹിന്ദുമത കൺവൻഷൻ ട്രസ്റ്റ് വൈസ് പ്രസിഡന്റ് പി.കെ.രജികുമാർ യോഗത്തിൽ അദ്ധ്യക്ഷനായി. സെക്രട്ടറി എം.മനോജ് കുമാർ, ജോയിന്റ് സെക്രട്ടറി എൻ.രാധാകൃഷ്ണ പണിക്കർ, ക്ഷേത്ര അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ജയറാം പരമേശ്വരൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു ഇന്ന് വൈകിട്ട് 7ന് ചെന്നൈ എച്ച്.രത്ന പ്രഭ നയിക്കുന്ന സംഗീത സദസ് നടക്കും.