 
കുട്ടനാട് : വെളിയനാട് പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ അഗ്രി ന്യൂട്രി ഗാർഡൻ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി. കുരിശുംമൂട് ഇരുപതിൽ പറമ്പിൽ സംഘടിപ്പിച്ച ചടങ്ങ് സി.ഡി.എസ് ചെയർപേഴ്സൺ രമ്യ സന്തോഷ് ഉദ്ഘാടനം ചെയ്തു. മുതിർന്ന കുടുംബശ്രീ അംഗം ഭാരതി ജനാർദ്ദനൻ പച്ചക്കറി വിത്ത് നട്ട് പദ്ധതിക്ക് തുടക്കം കുറിച്ചു. വെസ് ചെയർപേഴ്സൺ കെ.ജി.യശോദ അദ്ധ്യക്ഷയായി. കൺവീനർ രാധാമണി സ്വാഗതവും രേഖ കുഞ്ഞുമോൻ നന്ദിയും പറഞ്ഞു. സി.ഡി.എസ് അംഗങ്ങളായ ലളിത, അഞ്ജു, ശ്രീകല , സുധ കുടുംബശ്രീ റിസോഴ്സ് പേഴ്സൺ മുംതാസ് ബീഗം തുടങ്ങിയവർ പങ്കെടുത്തു