gyh
എസ്എൻഡിപി യോഗം ചേപ്പാട് യൂണിയനിലെ നവരാത്രി മഹോത്സവം യൂണിയൻ പ്രസിഡന്റ് എസ് സലികുമാർ ഉദ്ഘാടനം ചെയ്യുന്നു

ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം ചേപ്പാട് യൂണിയനിൽ നവരാത്രി മഹോത്സവത്തിന് തുടക്കം കുറിച്ചു. യൂണിയൻ പ്രസിഡന്റ് എസ്.സലികുമാർ ഭദ്രദീപം കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ആചാര്യൻ വിശ്വ പ്രകാശം. എസ്. വിജയാനന്ദ് നേതൃത്വം നൽകി. യോഗം ഡയറക്ടർമാരായ എം കെ. ശ്രീനിവാസൻ, ഡി .ധർമരാജൻ, കൗൺസിൽ അംഗങ്ങളായ തൃക്കുന്നപ്പുഴ പ്രസന്നൻ, ജയറാം, അഡ്വ.യു. ചന്ദ്രബാബു, രഘുനാഥ്, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് വിമല, സെക്രട്ടറി സുനി തമ്പാൻ, യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് ജിതിൻ ചന്ദ്രൻ, സെക്രട്ടറി നിഥിൻ കൃഷ്ണ, എന്നിവർ പങ്കെടുത്തു. യൂണിയൻ സെക്രട്ടറി എൻ .അശോകൻ സ്വാഗതംവും ശ്രീനാരായണ ദർശന പഠന കേന്ദ്രം കോ ഓർഡിനേറ്റർ പി.എൻ.അനിൽകുമാർ നന്ദിയും പറഞ്ഞു. തുടർന്നുള്ള ദിവസങ്ങളിൽ നവരാത്രി മണ്ഡപത്തിൽ വിവിധ ശാഖകളിൽ നിന്നുള്ള പ്രാർത്ഥനാ സംഘത്തിന്റെ വേദ മന്ത്രജപവും പ്രാർത്ഥനയും, വിവിധ കലാപരിപാടികളും നടക്കും.