photo
ആർട്ടിസ്​റ്റ് എൻ.ഗോപാലകൃഷ്ണന്റെ ചരമവാർഷികവും,പ്രതിഭാപുരസ്‌കാര സമർപ്പണവും ചിത്രപ്രദർശനവും മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

ചേർത്തല : ആർട്ടിസ്​റ്റ് എൻ.ഗോപാലകൃഷ്ണൻ മെമ്മോറിയൽ ചാരി​റ്റബിൾ സൊസൈ​റ്റിയുടെ നേതൃത്വത്തിൽ ആർട്ടിസ്​റ്റ് എൻ.ഗോപാലകൃഷ്ണന്റെ ചരമവാർഷികവും,പ്രതിഭാപുരസ്‌കാര സമർപ്പണവും ചിത്രപ്രദർശനവും നടത്തി. ഗീതാ സ്‌കൂൾ ഒഫ് ആർട്സിൽ നടന്ന സമ്മേളനം മന്ത്റി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പ്രൊഫ.ആർ.ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു.

മന്ത്റിയിൽ നിന്ന് പ്രൊഫ.കെ.എൻ.എസ് വർമ്മ പ്രതിഭാപുരസ്‌കാരം ഏ​റ്റുവാങ്ങി. നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ,ആർട്ടിസ്​റ്റ് പി.ജി.ഗോപകുമാർ, പൂച്ചാക്കൽ ഷാഹുൽ, മാലൂർ ശ്രീധരൻ, കെ.സി.ചക്രപാണി, ഷാജി മഞ്ജരി, എൻ.സദാനന്ദൻ,ഷാജിമോൻ ക്ലാസിക് എന്നിവർ സംസാരിച്ചു.