ചേർത്തല: എസ്.എൽ.പുരം ഗാന്ധി സ്മാരക സേവാ കേന്ദ്രം സ്കൂൾ കുട്ടികൾക്കായി സ്കൂൾ അഗ്രിഫെസ്റ്റ് 2022 സംഘടിപ്പിക്കുന്നു. പദ്ധതി പ്രകാരം കുട്ടികൾ സ്വന്തം വീടുകളിൽ ഏതെങ്കിലും അഞ്ച് ഇനം പച്ചക്കറികൾ നട്ടു പരിപാലിക്കണം. കുറഞ്ഞത് 25 ചെടികൾ ഉണ്ടായിരിക്കണം.ജൈവരീതിയിലായിരിക്കണം കൃഷി.മികച്ച രീതിയിൽ കൃഷി ചെയ്യുന്ന കുട്ടികൾക്കും പ്രോത്സാഹനം നൽകുന്ന സ്കൂളുകൾക്കും സർട്ടിഫിക്കറ്റും മൊമന്റോയും നൽകും.താത്പര്യമുള്ളവർ ഒക്ടോബർ 10ന് മുമ്പായി സ്കൂൾ മുഖാന്തരം എസ്.എൽ.പുരം ഗാന്ധി സ്മാരക സേവാ കേന്ദ്രത്തിൽ പേര് രജിസ്റ്റർ ചെയ്യണം.ഫോൺ:0478 2865493,0478 2861493.