ആലപ്പുഴ: സി.പി.ഐ സംസ്ഥാന സമ്മേളനത്തിലേക്കുള്ള പതാക ജാഥ നാളെ രാവിലെ എട്ടു മണിക്ക് വയലാർ രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് പ്രയാണം ആരംഭിക്കും. സംസ്ഥാന കൗൺസിൽ അംഗം പി.കെ.മേദിനി ജാഥാ ക്യാപ്ടനായ എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി.ജിസ്‌മോന് പതാക കൈമാറും. എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി പി.കബീറാണ് വൈസ് ക്യാപ്‌ടൻ.