ആലപ്പുഴ: ഇന്ത്യൻ വെറ്ററിനറി അസോസിഷന്റെയും ജില്ലാ പഞ്ചായത്തിന്റെയും സംയുക്താഭിമുഖത്തിൽ ലോക പേവിഷ ദിനാചരണ ബോധവത്ക്കരണത്തിന്റെ ഭാഗമായി ഇന്ന് ജില്ലയിലെ സ്‌കൂളുകളിൽ പ്രതിജ്ഞ ചൊല്ലും. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പട്ടണക്കാട് സെന്റ് ജോസഫ് പബ്ലിക്ക് സ്കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി നിർവഹിക്കും. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജീന ജോൺ അദ്ധ്യക്ഷത വഹിക്കും. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.ഡി.എസ്.ബിന്ദു മുഖ്യപ്രഭാഷണം നടത്തും. കുട്ടികൾക്കായി നടത്തിയ മത്സരങ്ങളുടെ സമ്മാനദാനം പട്ടണക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജിത ദിലീപ് നി‌ർവഹിക്കും.