ചെങ്ങന്നൂർ: എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയനിലെ 1127ാം നമ്പർ കോട്ട ശാഖയുടെ ആഭിമുഖ്യത്തിൽ ബോധവത്കരണ ക്ലാസ് നടത്തും. കുടുംബജീവിത പ്രശ്നങ്ങൾ, കുട്ടികളിൽ വളർന്നുവരുന്ന ദുശീലങ്ങൾ, രക്ഷകർത്താക്കളിൽ ഉണ്ടാക്കുന്ന മാനസിക സാമ്പത്തിക ബുദ്ധിമുട്ടുകൾ എന്നിവയെ ആസ്പദമാക്കി എല്ലാ മാസത്തെയും ആദ്യത്തെ ഞായറാഴ്ച വൈകിട്ട് 4 മുതൽ 5.30 വരെയാണ് ബോധവത്കരണ പഠന ക്ലാസ്. ഇതിന്റെ ആദ്യ ക്ലാസ് ഒക്‌ടോബർ 2 ന് കോട്ട ശാഖായോഗം ഹാളിൽ വച്ച് ആനന്ദത്തിന് അറിവിന്റെ വഴി എന്ന വിഷയത്തിൽ ടി.എൻ.അനീഷ് ക്ലാസ് നയിക്കും.